Clashes brokeout in a village in Aligarh over a mosque toilet
മുസ്ലീം പള്ളിയിലെ മൂത്രപ്പുരയെ ചൊല്ലിയുള്ള തര്‍ക്കം വര്‍ഗീയ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കലാപത്തെ തുടര്‍ന്ന് നിരവധി മുസ്ലീം കുടുംബങ്ങള്‍ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്തു. അലിഗഢില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുള്ള ഖുരാംപൂര്‍ മേവാതി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ മുസ്ലീം പള്ളിയുടെ മൂത്രപ്പുരയെ ചൊല്ലിയുള്ള തര്‍ക്കമാണ് വര്‍ഗീയ ലഹളയിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട രാംവീര്‍ ശര്‍മ്മയുടെ ഭൂമിയില്‍ പള്ളിയുടെ മൂത്രപ്പുര പണിതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. രാംവീര്‍ ശര്‍മ്മയുടെ അറിവോ സമ്മതമോ കൂടാതെയായിരുന്നു അദ്ദേഹത്തിന്റെ ഭൂമിയില്‍ മൂത്രപ്പുര പണിതത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാംവീര്‍ ശര്‍മ്മ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പേയുള്ള ഈ തര്‍ക്കമാണ് കഴിഞ്ഞദിവസം സംഘര്‍ഷത്തിലെത്തിയത്. രാംവീര്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ആള്‍ക്കാര്‍ മൂത്രപ്പുര തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. രാംവീര്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ആള്‍ക്കാര്‍ പള്ളിയുടെ മൂത്രപ്പുര തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ശര്‍മ്മ കൊല്ലപ്പെട്ടതോടെ സംഭവത്തിന് വര്‍ഗീയ സ്വഭാവം വന്നു. ബിജെപി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ശര്‍മ്മയുടെ മൃതദേഹവുമായി ഒരു വിഭാഗം റോഡ് ഉപരോധിച്ചു.